പെരുമ്പാവൂർ: കോടനാട് പുഞ്ചക്കുഴി പാടശേഖരത്തിൽ തരിശ് കിടന്ന 10 ഏക്കറിൽ നെൽകൃഷി പുനരാരംഭിച്ചു.വെള്ളക്കെട്ട് മൂലം നെൽകൃഷി നിന്ന് പോയ പാടശേഖരത്തിലൂടെ കടന്ന് പോകുന്ന പുഞ്ചക്കുഴി തോട് ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ ശ്രമഫലമായി വീതി കൂട്ടുകയും ആഴം വർദ്ധിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് പാടത്ത് നെൽ കൃഷി ചെയ്യുന്നതിന് കളമൊരുങ്ങിയത്.നേരത്തെ നിരവധി കർഷകർ നെൽകൃഷി ചെയ്യാൻ മുന്നോട്ട് വന്നെങ്കിലും വെള്ളക്കെട്ടിനെ തുടർന്ന് പിൻവലിയുകയായിരുന്നു. മേജർ ഇറിഗേഷൻ വകുപ്പ് ഈ തോട് ആഴവുവം വീതി യുംകൂട്ടാൻ 30 ലക്ഷം രൂപ അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ പണികൾ പുരോഗമിക്കുന്നതിനിടയിലാണ് കർഷകർ നെൽ കൃഷി ചെയ്യാനായി മുന്നോട്ട് വന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ വെള്ളക്കെട്ട് പൂർണ്ണമായി ഒഴിവാക്കി കൂടുതൽ പാടം കൃഷി ചെയ്യാനാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി.പ്രകാശ് അറിയിച്ചു. നെൽകൃഷി വിത്തിടീൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സാബു പാത്തിക്കൽ നിർവ്വഹിച്ചു. ബി.ഡി.ഒ.മഞ്ജു, ഗ്രാമ പഞ്ചായത്തംഗം സിന്ധു അരവിന്ദ്, എം. കെ. എസ്. പി. സി. ഇ. ഒ സലിം ,കൃഷി ഓഫീസർ ജയ മരിയ അസിസ്റ്റന്റ് റഷീദ് ,പാടശേഖര സമിതി പ്രസിഡന്റ് വിജയൻ കോട്ടേലി,സെക്രട്ടറി ശശി, എന്നിവർ ചടങ്ങിൽ സംസാരിച്ചു