emmanum

അങ്കമാലി: കാൽനട യാത്രക്കാരനെ ഇടിച്ച ബൈക്ക് റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രികൻ മരിച്ചു. കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പൊള്ളാച്ചി അരിജൻ കോളനിയിൽ വർഗീസിന്റെ മകൻ ഇമ്മാനുവൽ വർഗീസ് (24) ആണ് മരിച്ചത്. അങ്കമാലി ഹിൽസ് പാർക്ക് ഹോട്ടലിലെ ജീവനക്കാരനായ നിലു ഉത്തൻ സിംഗിനാണ് (18) പരിക്കേറ്റത്. നിലുവിനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 10.20 ന് മഞ്ഞപ്ര റോഡിൽ മിനിസിവിൽ സ്റ്റേഷന് മുൻപിൽ വെച്ചായിരുന്നു അപകടം. റോഡിലൂടെ നടന്നു പോകുകയായിരുന്ന നിലു സിംഗിനെ ഇടിച്ച ബൈക്ക് റോഡിൽ നിയന്ത്രണം വിട്ട് മറയുകയായിരുന്നു. റോഡിൽ വീണ് കിടന്ന ഇരുവരെയും വഴിയാത്രക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ ഇമ്മാനുവൽ മരച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ നീലുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇമ്മാനുവൽ നായത്തോട് കവലയിലെ ഡോർ പ്ലാസ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്.മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോയി.