tpr1
ഫിഷർമെൻ കോളനി ലാൻഡിംഗ് സെന്ററിൽ സ്ഥാപിച്ച ഗ്രന്ഥശാലയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ഉദയംപേരൂർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി .രഘുവരൻ ഉദ്ഘാടനം ചെയ്യുന്നു

ഉദയംപേരൂർ: ഫിഷർമെൻ കോളനി ലാൻഡിംഗ് സെന്ററിൽ സ്ഥാപിച്ച ഗ്രന്ഥശാലയുടെ പ്രവർത്തനം കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ടും, നടത്തിപ്പിന്റെ ചുമതലയുള്ള കമ്മിറ്റിയിൽ പ്രാദേശികവാസികളെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടും ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഉദയംപേരൂർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി. സമരം ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.രഘുവരൻ ഉദ്ഘാടനം ചെയ്തു .