kuzhi
പുത്തൻകുരിശിൽ ടാർ ചെയ്ത് മൂടിയ കുഴി

#കുഴി മൂടിയതോടെ ഗതാഗത കുരുക്കൊഴിഞ്ഞു

കോലഞ്ചേരി: കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ പുത്തൻകുരിശിലെ കടമ്പയായി മാറിയ കുഴി മൂടി. ഇന്നലെ ടാർ മിക്സ് ഇട്ടാണ് മൂടിയത്. ഇതിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള കൗമുദി നല്കിയ വാർത്തയെ തുടർന്നാണ് നടപടി. പുത്തൻകുരിശ് ടൗണിൽ കരിമുഗൾ ഭാഗത്തേയ്ക്ക് തിരിയുന്ന ജംഗ്ഷനിൽ രൂപപ്പെട്ട കുഴി ഗതാഗത കുരുക്കിനും കാരണമായിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട ദേശീയ പാത അതോറിട്ടി മൂവാറ്റുപുഴ സെക്ഷനിൽ നിന്നും ഇടപെട്ടാണ് കുഴി മൂടിയത്. കാക്കനാട് ഭാഗത്തേയ്ക്ക് പോവുകയും, വരികയും ചെയ്യുന്ന ടോറസ് ടിപ്പറുകൾ തിരിയുന്നതിവിടെയാണ്. റോഡിന്റെ മറ്റു ഭാഗങ്ങളിൽ കുഴി ഇല്ലാതിരിക്കെ പുത്തൻ കുരിശിലെ കുഴിയറിയാതെ എത്തുന്ന ഇരുചക്ര വാഹന യാത്രികർ അപകടങ്ങളിൽ പെട്ടുന്നത് പതിവാണ്. സമീപത്തുള്ള കാനയിൽ നിന്നും മലിന ജലം മഴ വെള്ളത്തോടൊപ്പം കുഴിയിലേയ്ക്ക് ഒഴുകിയെത്തുന്നുമുണ്ട്. വാഹനങ്ങൾ കുഴിയിൽ വീഴുമ്പോൾ മലിന ജലം വഴിയാത്രക്കാരുടെ മേൽ പതിക്കുന്നത് സ്ഥിരമാണ്.

# രണ്ട് മാസം മുമ്പ് ചെറുതായി രൂപപ്പെട്ട കുഴി നിരന്തരമായ ടിപ്പർ ലോറികളുടെ യാത്രകയോടെ

വൻ കുഴിയായി മാറി

#ദിനംപ്രതി നൂറു കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന വഴി