kadayadappu-samaram-
സമരത്തെ തുടർന്ന് നഗരത്തിൽ അടഞ്ഞുകിടക്കുന്ന കടകൾ.

പറവൂർ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി നടത്തിയ കടയടപ്പ് പറവൂർ നഗരത്തിൽ പൂർണം. മെഡിക്കൽ ഷോപ്പുകൾ ഒഴികെ മറ്റെല്ല വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. നഗരത്തിൽ ഹർത്താൽ പ്രതീതി ഉണർത്തി. ബസുകളിൽ യാത്രക്കാരുടെ എണ്ണം തീരെ കുറവായിരുന്നു. ഹോട്ടലുകളും റസ്റ്റോറന്റകളും അടഞ്ഞുകിടന്നു. സംഘടനയിൽ അംഗത്വം ഇല്ലാത്ത ചില സ്ഥാപനങ്ങൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ജി.എസ്.ടിയിലെ ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുണ് കടയടപ്പ് സമരം.