അങ്കമാലി : വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് നീതി നേടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അങ്കമാലി കെ.എസ്.ആർ.ടി.സി പരിസരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് നിതിൻ മംഗലി ഉദ്ഘാടനം ചെയ്തു. അങ്കമാലി മണ്ഡലം പ്രസിഡന്റ് ആന്റിഷ് കുളങ്ങര നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് നേതാക്കളായ അഖിൽ തെക്കനേത്ത്, അനീഷ് മണവാളൻ, പ്രദീപ് ജോസ്, ജനേഷ് തൈപ്പറമ്പിൽ, അലക്‌സ് എന്നിവർ പ്രസംഗിച്ചു