ആലുവ: കേരള സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സി.ബി.എസ്.ഇ സ്കൂൾ കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോൾ വൈറ്റില ടോക് എച്ച് പബ്ളിക് സ്കൂൾ 433 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂൾ 333 പോയിന്റുമായി രണ്ടാം സ്ഥാനത്തും തോട്ടുമുഖം ക്രൈസ്തവ മഹിളാലയം പബ്ലിക് സ്‌കൂൾ 248 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
തോട്ടുമുഖം ക്രസന്റ് പബ്ളിക് സ്കൂളിലെ വിവിധ വേദികളിലായി കവിതാ പാരായണം (ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്), പ്രസംഗം (ഇംഗ്ലീഷ്, ഹിന്ദി, മലയാളം),മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളാണ് നടന്നത്. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ എസ്. ശിവാനി ഭരതനാട്യം കാറ്റഗറി രണ്ടിൽ ഒന്നാം സ്ഥാനം നേടി.
മൂന്നാം ദിവസമായ ഇന്ന് മോഹിനിയാട്ടം, കുച്ചിപ്പുടി, ഒപ്പന, കോൽക്കളി, ദഫ് മുട്ട്, മോണോആക്ട്, ഏകാംഗ നാടകം, ശാസ്ത്രീയ സംഗീതം എന്നീ മത്സരങ്ങളാൽ സൂര്യകാന്തി, നിശാഗന്ധി, രാജമല്ലി, അല്ലിയാമ്പൽ എന്നീ വേദികൾ നിറപ്പകിട്ടണിയും. നാളെ മത്സരങ്ങൾ സമാപിക്കും. വൈകിട്ട് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.
.