പറവൂർ : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം പറവൂർ ബ്ലോക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (വ്യാഴം) രാവിലെ എട്ടിന് പറവൂർ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടക്കും. കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യും. എം.ജെ. രാജു അദ്ധ്യക്ഷത വഹിക്കും.