കാലടി: ശ്രീശങ്കരപാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. കാലടി ഓപ്പൺ എയർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കൺവീനർ മാത്യൂസ് കോലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ , സി.കെ. സലിംകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. തുളസി, കെ.എ.ചാക്കോച്ചൻ, സി.കെ.ശശി, പി.ടി.പൗലോസ്, കെ.കെ .പ്രഭ, പോൾ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.