വൈപ്പിൻ: മുനമ്പം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ താത്കാലിക ഒഴിവിലേക്കായി കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് മുഖേന നടത്തുന്ന നിയമനം ആറുമാസം വരെ ദീർഘിപ്പിച്ചേക്കാം. പ്രീഡിഗ്രിയും ഫാർമസി ഡിപ്ലോമയും ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉൾപ്പെടെ സർക്കാർ അംഗീകൃത യോഗ്യത ഉള്ളവർക്കാണ് നിയമനം നൽകുക. അധികയോഗ്യതയും പ്രവൃത്തിപരിചയമുള്ളവർക്കും പ്രദേശവാസികൾക്കും മുൻഗണന. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നവംബർ 4 ന് വൈകിട്ട് 3 ന് മുൻപായി മുനമ്പം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അപേക്ഷ നൽകണം.