കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിൽ കാനംമല ,പുളിക്കത്തടം, മണ്ഡലം കടുവാങ്കുളo മലകളിൽ പുതിയ പാറമടകൾ തുടങ്ങാനുള്ള നീക്കത്തിൽ സി.പി.ഐ.തിരുമാറാടി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. അരീക്കൽ വെള്ളച്ചാട്ടത്തിന്റെ നിലനിൽപ്പിനെ ഇത് ബാധിക്കും, നിരവധി ചെറിയ അരുവികളും, കുടിവെള്ള സ്രാേതസുകളും ഇല്ലാതാകുന്നതിനും ഇടയാക്കും. കെ.പി.സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ സി.പി.ഐ. നിയോജക മണ്ഡലം സെക്രട്ടറി സി.എൻ.സദാമണി, ജില്ല കമ്മിറ്റിയംഗം എം.എം.ജോർജ്, ലോക്കൽ സെക്രട്ടറി അഡ്വ: സിനു.എം.ജോർജ്, അസി.സെക്രട്ടറി സനൽ ചന്ദ്രൻ, കെ.കെ.ശശി,എം.ആർ.പ്രസാദ്, എസ്.അനിൽ, രാജേഷ് ജോസഫ്, ഷിബു തോമസ്, മൻജു സുരേഷ് എന്നിവർ സംസാരിച്ചു.