കൊച്ചി: വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് പാലാരിവട്ടത്ത് നടത്തിയ പ്രതിഷേധ ജ്വാല തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു.
വനിതാ സേന മണ്ഡലം പ്രസിഡന്റ് ധന്യ ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ശ്രീകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ, മണ്ഡലം ഭാരവാഹികളായ ബി.ടി ഹരിദാസ്, എം.പി ജിനീഷ് അഡ്വ. കിഷോർ, കെ.പി ബാസു, പമീല സത്യം, അനില സുരേന്ദ്രൻ, സുമ, ദിലീപ് കുമാർ, രേവതി സുരേഷ്, ബീന ജയൻ തുടങ്ങിയവർ സംസാരിച്ചു.