
മൂവാറ്റുപുഴ : മൂവാറ്റുപുഴ രൂപത മുൻ വികാരി ജനറൽ മോൺ. വർഗീസ് കുന്നുംപുറത്ത് (54) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10ന് തൃശൂർ മാന്ദമംഗലം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ നടക്കും. രണ്ട് വർഷമായി ചികിത്സയിലായിരുന്നു. 1994 ഏപ്രിൽ എട്ടിന് തിരുവല്ല അതിരൂപതയുടെ മെത്രാനായിരുന്ന ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്തയിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. മാന്ദമംഗലം കുന്നുപുറത്ത് പരേതനായ ചാക്കോയുടെയും ശോശാമ്മയുടെയും മകനാണ്. സഹോദരങ്ങൾ : സിസ്റ്റർ ദീപ, മേരി, അല്ലി, ബെന്നി, സണ്ണി, ഡെയ്‌സി, ജെസി, ജോഷി.