കൊച്ചി: കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് രാജഗിരി ക്രിസ്തുജയന്തി പബ്ളിക് സ്കൂളും അക്ഷയ പുസ്തകനിധിയും സംയുക്തമായി നടത്തുന്ന സർഗസമീക്ഷ സാഹിത്യ ശില്പശാലയും പ്രതിഭാസംഗമവും നവംബർ 1ന് രാവിലെ 8ന് കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ളിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ സജി വർഗീസ് അദ്ധ്യക്ഷത വഹിക്കും. സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായിരിക്കും. തുടർന്ന് നടക്കുന്ന സാഹിത്യശില്പ ശാലയിൽ കാർട്ടൂണിസ്റ്റ് ശത്രു, സംഗീതപ്രതിഭ മഹേഷ് മോഹൻ, സിപ്പി പള്ളിപ്പുറം എന്നിവർ ക്ളാസ് നയിക്കും. സമാപന സമ്മേളനത്തിൽ സ്കൂൾ ഡയറക്ടർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി മുഖ്യാതിഥിയായിരിക്കും. കഥാരചന, കവിതാരചന, കാർട്ടൂൺ, പ്രസംഗം, നാടൻപാട്ട്, പദ്യം ചൊല്ലൽ എന്നീ മേഖലകളിൽ അഭിരുചിയുള്ള തിരഞ്ഞെടുക്കപ്പെട്ട എൺപത് വിദ്യാർത്ഥികൾ പങ്കെടുക്കും.