ep-jayarajan
സംസ്ഥാന പൊതുമേഖല സ്ഥാപനമായ എഫ്.ഐ.ടി സന്ദർശിച്ച മന്ത്രി ഇ.പി. ജയരാജന് ചെയർമാൻ ടി.കെ. മോഹനൻ ഉപഹാരം സമ്മാനിക്കുന്നു

ആലുവ: സംസ്ഥാന പൊതുമേഖല സ്ഥാപനമായ എഫ്.ഐ.ടിയുടെ ബാദ്ധ്യതതുക ഓഹരിയാക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി എഫ്.ഐ.ടിയിൽ കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിന് സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എഫ്.ഐ.ടി സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. പത്ത് വർഷത്തിൽ അധികം സർവീസുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാനും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ചെയർമാൻ ടി.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ടി.എ. ഹരോൾഡ് നിക്കോൾസൺ, ബോർഡ് അംഗം കെ.എൻ. ഗോപിനാഥ്, യൂണിയൻ നേതാക്കളായ എ.എം. യൂസഫ്, കെ.വി. സുലൈമാൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു.