temple
സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ചടങ്ങുകൾക്ക് കെ.എവേണുഗോപാൽ ഭദ്രദീപം തെളിക്കുന്നു.

പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്‌കകന്ദ ഷഷ്ഠി ചടങ്ങുകൾക്ക് തുടക്കമായി . കെ.എവേണുഗോപാൽ ഭദ്രദീപം കൊളുത്തിയാണ് ആറു ദിനം നീളുന്ന ക്ഷേത്ര ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. തന്ത്രി വടക്കുംപുറം ശശിധരൻ ചടങ്ങുകൾക്ക് മുഖ്യകാർമ്മികനാകും. നിത്യവും പ്രസാദ ഊട്ടും, സുബ്രഹ്മണ്യ കീർത്തന ആലാപനവും നടക്കും. നവംബർ 2 ന് രാവിലെ 8ന് സഹസ്രകുംഭ പഞ്ചാമൃത കലശാഭിഷേകം ഉച്ചയ്ക്ക് 12ന് ചിന്ത് പാട്ട്, വൈ: 4 ന് പകൽപ്പൂരം. 3ന് തിരുക്കല്യാണോത്സവം നടക്കും. രാവിലെ 7 ന് രാജാലങ്കാര ദർശനം.വൈ.6 ന് താലം വരവ്. വൈകിട്ട് 7ന് തിരുക്കല്യാണോത്സവം .