കരുവേലിപ്പടി:​ കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രിയുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിയമസഭയിൽ പറഞ്ഞു. ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉന്നയിച്ച സബ്ബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. നിലവിൽ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മാസ്റ്റർ പ്ലാൻ തയ്യാറാക്കി കിഫ്ബി ധനസഹായം ലഭ്യമാക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിനായി നിർവഹണ ഏജൻസിയായി ചുമതലപ്പെടുത്തികൊണ്ടുള്ള ഉത്തരവിറക്കി.ഹൗസിംഗ് ബോർഡ് വിശദമായ പരിശോധനക്കും ചർച്ചകൾക്കും ശേഷം പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിൽ സമർപ്പിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഈ ആശുപത്രിയുടെ വികസനത്തിനായി 54.45 കോടി രൂപയ്ക്ക് ഭരണാനുമതി നൽകുകയും ചെയ്തു.

സർക്കാരിൽ നിന്നും ഭരണാനുമതി ലഭിച്ചതിനെത്തുടർന്ന് ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് കിഫ്ബിയിൽ സമർപ്പിച്ചു. തുടർന്ന് കിഫ്ബി സ്ഥല പരിശോധന നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു അവലോകന റിപ്പോർട്ട് കേരള സംസ്ഥാന ഭവന നിർമ്മാണ ബാർഡിന് നൽകുകയും ചെയ്തിട്ടുണ്ട്. അത് പരിശോധിച്ച് കിഫ്ബി നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഒക്ടോബർ 22 ന് പ്രോജക്ട് റിപ്പോർട്ട് പരിഷ്‌കരിച്ച് കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്.
കിഫ്ബിയിൽ നിന്നും അനുമതി ഉത്തരവ് ലഭ്യമാകുന്ന മുറക്ക് താമസം കൂടാതെ നിർവഹണ ഏജൻസി ആയ ഭവന നിർമ്മാണ ബോർഡ് ടെൻഡർ സംവിധാനത്തിലൂടെ കരാറുകാരനെ കണ്ടെത്തി നിർമ്മാണ പ്രവർത്തികൾ എത്രയും പെട്ടന്ന് ആരംഭിക്കുന്നതാണ്.

#ഭാവിയിൽ ലാബ്‌ സൗകര്യങ്ങൾക്കായി അഞ്ചാമതൊരു നില കൂടി ഉൾപ്പെടുത്തുന്ന വിധമാണ് പദ്ധതി

#അത്യാധുനിക രീതിയിൽ പരിഷ്കരണം


● 5.3 ഏക്കർ കോമ്പൗണ്ടിംഗിനുള്ളിൽ 4 നിലകളുള്ള ട്രോമ മേജിംഗ് സെന്റർ

● പുതിയ ബ്ലോക്ക് ന് 94,768 ചതുരശ്ര അടി വിസ്തീർണം

● പുതിയ ബ്ലോക്കിൽ ട്രോമ കെയർ,എക്സ്-റേ, സി.ടി സ്‌കാൻ ലാബ്, ഫാർമസി

● 10 യൂണിറ്റ് അടങ്ങിയ ഡയാലിസിസ് സെന്റർ, ഫിസിയോതെറാപ്പി യൂണിറ്റ്

● പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 60 കിടക്കകളുള്ള ജനറൽ വാർഡ്

● 21 മുറികളോടുകൂടിയ പേ വാർഡ്

● 3ഓപ്പറേഷൻ തീയറ്ററുകൾ,ഐ.സി.യു

● അത്യാധുനിക ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്‌സ്

● റാമ്പ്, ലിഫ്റ്റ്, സ്വീവേജ് ട്രീറ്റ്‌മെന്റ്ര് പ്ലാന്റ്

● വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ്ര് പ്ലാന്റ്, മഴവെള്ള സംഭരണി, സോളാർ വാട്ടർ ഹീറ്റർ