road
റോഡിന്റെ സർവ്വെ നടപടികളുടെ അവസാന ഘട്ടം പുരോഗമിക്കുന്നു

കിഴക്കമ്പലം: മനയ്ക്കക്കടവ്- നെല്ലാട് റോഡ് പണി മഴ കുറഞ്ഞതോടെവേഗത്തിലായി. റോഡിൽ മനയ്ക്കകടവ്- പള്ളിക്കര, പട്ടിമ​റ്റം -നെല്ലാട്,പട്ടിമറ്റം-പത്താം മൈൽ റോഡിലെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന ജോലിയാണ് പുരോഗമിക്കുന്നത്. പട്ടിമ​റ്റം - നെല്ലാട് വരെയുള്ള ഭാഗത്ത് റോഡ് പുറമ്പോക്ക് കൈവശം വച്ചവർക്ക് പൊതുമരാമത്ത് വകുപ്പ് പുറമ്പോക്ക് സ്വമേധയ ഒഴിയുന്നതനായി നോട്ടിസ് നൽകി. കലക്ടറുടെ നിർദേശപ്രകാരം നിയോഗിച്ച സർവേ സംഘം കയ്യേ​റ്റ പ്രദേശങ്ങൾ അളന്നു തിരിച്ച് സർവേ കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ നടത്തുന്നു. നോട്ടിസ് കാലാവധിക്കുള്ളിൽ ഭൂമി വിട്ടു നൽകിയാൽ മാത്രമേ റോഡിന്റെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സാധിക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.മനയ്ക്കക്കടവ് മുതൽ പള്ളിക്കര വരെയുള്ള റോഡ് പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തി. പള്ളിക്കര ജംഗ്ഷനിലെ ലക്കിപ്പടി റോഡ് വികസനത്തിന്റെ ഭാഗമായി വീതി വർദ്ധിപ്പിച്ചിട്ടുണ്ട്. പുറമ്പോക്ക് ഭൂമി നോട്ടിസ് കാലാവധിക്കുള്ളിൽ വിട്ട് നൽകാത്ത പക്ഷം പൊതുമരാമത്ത് വകുപ്പ് നിയമ നടപടികൾ സ്വീകരിച്ച് റോഡ് പുറമ്പോക്ക് ഒഴിപ്പിച്ച് എടുക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാ​റ്റുന്ന പ്രവൃത്തികൾക്കും തുടക്കമായി. മഴ മാറിയാലുടൻ റോഡിന്റെ നിർമാണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.റോഡിലെ കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പുകൾ മാ​റ്റിയിടുന്ന പ്രവൃത്തികളും നടന്നു വരികയാണ്.

പുറമ്പോക്ക് സ്വമേധയ ഒഴിയുന്നതനായി നോട്ടിസ്

ചെലവ്

30.91 കോടി രൂപ