# രാവിലെ 6 മണിക്ക് തുടങ്ങേണ്ട സർവീസ് 7 മണിക്കാണ് ആരംഭിക്കുന്നത്

മട്ടാഞ്ചേരി: ഫോർട്ട്‌കൊച്ചി വൈപ്പിൻ റോ റോ സർവീസ് സമയക്രമം പാലിക്കുന്നില്ലെന്ന് പരാതി. രണ്ട് റോ റോ സർവീസ് നടത്തുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഇത് പേരിന് മാത്രമാണ്. പലപ്പോഴും ഒരു റോ റോ തകരാറാണെന്ന് പറഞ്ഞ് മാറ്റിയിടുകയാണ് പതിവ്. ഇതിന്റെ പേരിൽ ഇവിടെ സർവീസ് നടത്തിയിരുന്ന ഫോർട്ട്ക്യൂൺ ബോട്ടും നിർത്തി കിൻകോ വെച്ചു. ജോലിക്ക് പോകേണ്ടവരും വിദ്യാർത്ഥികളുമാണ് ഇത് മൂലം വലയുന്നത്. ബോട്ട് സർവീസ് നിർത്തിയതിനാൽ അതിൽ കയറിയും പോകാൻ കഴിയില്ല. കിൻകോ അധികൃതരുടെ അനാസ്ഥ മൂലം ബോട്ടിനെ ആശ്രയിച്ചിരുന്ന യാത്രക്കാരാണ് വലയുന്നത്. നേരത്തേ ജങ്കാർ സർവീസ് ഉണ്ടായിരുന്ന സമയത്ത് രണ്ട് ജങ്കാറും രണ്ട് ബോട്ടുകളും ഓടിയിരുന്നു. എന്നാൽ റോ റോ സർവീസ് കിൻകോ ഏറ്റെടുത്തതോടെ യാത്രക്കാരുടെ ദുരിതം തുടങ്ങി.

യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് നഗരസഭ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ഷൈനി മാത്യൂവെത്തി കിൻകോ അധികൃതരുമായി ചർച്ച നടത്തിയ ശേഷമാണ് സർവീസ് ആരംഭിച്ചത്. റോ റോ മൂന്നാമതൊരു സ്ഥാപനത്തിന് നൽകുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടക്കുകയാണ്.

#യാത്രക്കാർ ജീവനക്കാരെ തടഞ്ഞു

യാത്രാക്ളേശം രൂക്ഷമായതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി എത്തിയിരുന്നു. രാവിലെ ആറിന് സർവീസ് ആരംഭിക്കുമെന്ന് കരുതിയെത്തിവർ നിരാശരായി റോ റോ തകരാറിലാണെന്ന് പറഞ്ഞ് സമയം നീട്ടി കൊണ്ട് പോകുകയായിരുന്നു. സർവീസ് ആരംഭിച്ചതോടെ സമയക്രമം പാലിച്ച് ഓടിയാൽ മതിയെന്ന ആവശ്യം ഉന്നയിച്ച് യാത്രക്കാർ ജീവനക്കാരെ തടയുകയായിരുന്നു.

#യാത്രക്കാരുടെ ആവശ്യങ്ങൾ