പള്ളുരുത്തി: പെരുമ്പടപ്പ് ഫാത്തിമ ആശുപത്രി നേതൃത്വം നൽകുന്ന വാക്കത്തോൺ നവംബർ 1ന് നടക്കും. തോപ്പുംപടി ബിഒടി പാലത്തിന് സമീപത്തു നിന്ന് ആരംഭിച്ച് ഹാർബർ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സമാപിക്കും.രാവിലെ 7 ന് ആരംഭിക്കുന്ന വാക്കത്തോൺ കൊച്ചി ഷിപ്പിയാർഡ് എം.ഡി. മധു എസ്.നായർ ഫ്ലാഗ് ഓഫ് ചെയ്യും. ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള വാക്കത്തോണിലെ വിജയിക്ക് സ്‌പോർട്‌സ് സൈക്കിൾ സമ്മാനമായി നൽകും. പത്രസമ്മേളനത്തിൽ ഫാ.സിജു പാലിയത്തറ, ജോസഫ് ജോൺചാണയിൽ, ഫാ.ആന്റെണി തൈ വീട്ടിൽ എന്നിവർ പങ്കെടുത്തു.