വൈപ്പിൻ: ഞാറക്കൽ പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങളായ കെ.ടി. ബിനീഷ്, മിനി ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ച് ബി.ജെ.പി മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇ.എസ്. പുരുഷോത്തമൻ, സി.കെ. പുരുഷോത്തമൻ, ജയൻ പൂതംവീട്ടിൽ, ജയ്മി മധു, പി.എസ്. ശ്യാംലാൽ എന്നിവർ പ്രസംഗിച്ചു.