കൊച്ചി: സംസ്ഥാന ഇലക്ട്രോണിക്‌സ് ഐ.ടി വകുപ്പ്, ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ക്രിയേറ്റീവ് ആർട്ട്‌സിന്റെ സഹകരണത്തോടെ ഡിസൈൻ ചലഞ്ച് മത്സരം സംഘടിപ്പിക്കും. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും.
ഡിസംബർ 12 മുതൽ 14 വരെ കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കുന്ന കൊച്ചി ഡിസൈൻ വീക്കിലാണ് മത്സരം. ആർക്കിടെക്ട് വിദ്യാർത്ഥികൾക്ക് സുസ്ഥിര രൂപകല്പനകൾ ഡിസൈൻ ചലഞ്ചിലൂടെ സമർപ്പിക്കാമെന്ന് ഐ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. ലേഖനം, പോസ്റ്റർ ഡിസൈൻ, ചിത്രകല, ഫോട്ടോഗ്രഫി, ഹ്രസ്വചിത്രം എന്നിവ സമർപ്പിക്കാം.