കോലഞ്ചേരി:ഐക്കരനാട് പഞ്ചായത്തിൽ വനിത ഘടക പദ്ധതിയിൽപ്പെടുത്തി വുമൺ കമ്മ്യൂണി​റ്റി, വുമൺ ഫെസിലി​റ്റേ​റ്റർഎന്നീ തസ്തി​കകളി​ൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് എം.എസ്.ഡബ്ലിയു/വുമൺ സ്റ്റഡീസ്/സൈക്കോളജി/സോഷ്യോളജി എന്നി വിഷയങ്ങളിൽ എതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദമുള്ള യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലുള്ള നിയമനം താൽക്കാലികമായിരിക്കും. നവംബർ 8ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.