കൊച്ചി: വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് ജസ്റ്റിസ് ഫോർ വാളയാർ സിസ്റ്റേഴ്സ് എന്ന പേരിലുള്ള സോഷ്യൽമീഡിയ കൂട്ടായ്മ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.വൈകിട്ട് 4ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ സിനിമ,​ കല,​ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.