കോലഞ്ചേരി: മലേക്കുരിശ് ബി.എഡ് കോളജിലെ കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾ ഇഗ്‌നിസ് 19 എൽദോ എബ്രാഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളജ് യൂണിയൻ ചെയർമാൻ ഫാ.ജോസഫ് മൈക്കിൾ അദ്ധ്യക്ഷനായി. ടോം മുളന്തുരുത്തി മുഖ്യപ്രഭാഷണം നടത്തി. പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ യൂണിവേഴ്‌സി​റ്റി റാങ്ക് ജേതാവ് മീര വർഗീസിന് ഉപഹാരം നൽകി. പ്രിൻസിപ്പൽ പ്രൊഫ. പി.എ ജേക്കബ്, ഡോ.ഡിക്‌സൺ പി തോമസ്, അലീന സിറിയക്, എയ്ഞ്ചൽ എം ബിജോയ് തുടങ്ങിയവർ സംസാരിച്ചു.