ആലുവ: വാളയാറിലെ പെൺകുട്ടികളുടെ കൊലപാതകികളെ ശിക്ഷിക്കാൻ നടപടിയെടുക്കണമെശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ നഗരത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ആർ.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി. ഹരിദാസ്, രൂപേഷ് പൊയ്യാട്ട്, മുനിസിപ്പൽ കൗൺസിലർ എ.സി. സന്തോഷ് കുമാർ, സെന്തിൽകുമാർ, പ്രതിപ് പെരുംപടന്ന, സരസ്വതി ഗോപാലകൃഷ്ണൻ. സി.ഡി. രവി, എബി ജോസ്, ഇലിയാസ് അലി, ഒ.സി. കുട്ടൻ, ആന്റണി ലോയിഡ്, ബേബി നമ്പേലി, സതീഷ് മന്തിയിൽ, ഗോപൻ ആലുവ, സനിൽ, എം.ജി. വേണു, ഗിരീഷ് ഷേണായ് തുടങ്ങിയവർ സംസാരിച്ചു.