പറവൂർ : ദേശീയ നഗര ഉപജീവനമിഷൻ പദ്ധതിയിൽ പറവൂർ നഗരസഭ നിർമിക്കുന്ന അഭയകേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. നിലവിലുള്ള വയോജനകേന്ദ്രത്തിനും പകൽവീടിനും സമീപത്ത് 1.25 കോടി രൂപ ചെലവിലാണ് അനാഥരും നിരാലംബരുമായ സ്ത്രീകൾക്കായി അഭയകേന്ദ്രം നിർമ്മിക്കുന്നത്. രാത്രി സമയങ്ങളിൽ നഗരത്തിലെത്തിച്ചേരുന്ന യാത്രക്കാരായ സ്ത്രീകൾക്കായി ഷോർട്ട് സ്റ്റേ ഹോം ഒരുക്കുന്നുണ്ട്. പി.എം.എ.വൈ, ലൈഫ് പദ്ധതിയിൽ നഗരസഭയിൽ പൂർത്തിയാക്കിയ 150-ാമത്തെ വീടിന്റെ താക്കോൽ സമർപ്പണം, ഹരിതഭവന പുരസ്കാര വിതരണം, അംഗീകാർ കാമ്പയിൻ നഗരസഭാതല ഉദ്ഘാടനം എന്നിവ നടന്നു. നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ജെസി രാജു, പ്രദീപ് തോപ്പിൽ, ജലജ രവീന്ദ്രൻ, ഡി. രാജ്കുമാർ, ഗീത പരമേശ്വരൻ, ബിജുമോൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.