ആലുവ: വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കാൻ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജേക്കബ്) നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധജ്വാല തീർത്തു. സംസ്ഥാന ഉന്നതാധികാര സമിതി അംഗം ഡൊമിനിക് കാവുങ്കൽ ഉദ്ഘാടനം ചെയ്യു. നിയോജക മണ്ഡലം പ്രസിഡന്റ് സിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിബു ആന്റണി, ഭാരവാഹികളായ സന്തോഷ് ജോൺ, ജോജോ പുളിക്കൽ, ടി.കെ. രതീഷ്, ടി.ടി. സതീഷ്, ജോളി അമ്പാട്ട്, പി.പി.അയ്യപ്പൻകുട്ടി, ടി.കെ. മജീദ്, പി.കെ. പ്രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.