help
ടോണീസ് ഐ കെയർ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ റിങ്കുവിന് ആശുപത്രിയിലെ ജീവനക്കാരും മാനേജ്‌മെന്റും വിദ്യാർത്ഥികളും ചേർന്ന് സ്വരൂപിച്ച തുകയുടെ ചെക്ക് സഹായ സമിതിക്ക് കൈമാറുന്നു

ആലുവ: ജോലിക്കിടെ അകാരണമായി യുവതിയുടെ മർദ്ദനമേറ്റ ആലുവ ടോണീസ് ഐ കെയർ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ റിങ്കുവിന് സഹായഹസ്തം. സ്വന്തമായി വീടിലാത്ത റിങ്കു എൻജിനിയറിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് സെക്യൂരിറ്റി ജോലി ചെയ്യുന്നത്. മാതാവിന് ഹൃദയശസ്ത്രക്രിയക്ക് പണം കണ്ടെത്താനും വിദ്യാഭ്യാസവായ്പ തിരിച്ചടക്കാനുമാണ് ജോലി ചെയ്തിരുന്നത്. റിങ്കുവിന്റെ ദുരിതജീവിതം തിരിച്ചറിഞ്ഞ ആലുവക്കാർ 'റിങ്കു സുകുമാരൻ' എന്ന പേരിൽ സഹായ സമിതിയും ആരംഭിച്ചു.
ടോണീസ് ഐ കെയർ ആശുപത്രിയിലെ ജീവനക്കാരും മാനേജ്‌മെന്റും വിദ്യാർത്ഥികളും ചേർന്ന് അമ്പതിനായിരം രൂപയോളം സഹായസമിതിക്ക് നൽകി. തുകയുടെ ചെക്ക് ഡോ. ടോണി ഫെർണാണ്ടസും മാനേജിംഗ് ഡയറക്ടർ ഡോ. ഫ്രെഡി ടി. സൈമണും ചേർന്ന് റിങ്കു സഹായസമിതി ചെയർമാൻ ഡോ. സി.എം. ഹൈദരലിക്ക് കൈമാറി.