കൊച്ചി: എക്കണോമിക് ടൈംസ് മുൻ ബ്യൂറോ ചീഫ് എസ്.സനന്ദകുമാർ അനുസ്മരണം എറണാകുളം പ്രസ് ക്ലബിൽ നടത്തി. പോർട്ട് ട്രസ്റ്റ് മുൻ ചെയർമാൻ ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ട പത്രപ്രവർത്തനത്തിൽ തനതുമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് സനന്ദകുമാറിന്റേതെന്ന് അദ്ദേഹം അനുസ്മരിച്ചു. വാർത്തയെ അതിന്റെ സമഗ്രതയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം പാലിച്ച സൂക്ഷ്മതയും ജാഗ്രതയും പുതുതലമുറയിലെ പത്രപ്രവർത്തകർക്കു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ത്രിപുര മുൻ പൊലീസ് മേധാവി എൻ. രാജേന്ദ്രൻ, പി.കെ. കൃഷ്ണകുമാർ, കെ.പി. സേതുനാഥ്, വി. സജീവ്കുമാർ, അക്ഷയ് അഗർവാൾ, ജിബി മാത്യൂസ്, സി.ഐ.സി.സി ജയചന്ദ്രൻ, ഇ.എസ്. സുഭാഷ്, മനോജ് കെ.ദാസ്, ആർ. ഗോപകുമാർ, പ്രസ് ക്ലബ് സെക്രട്ടറി പി. ശശികാന്ത്, വൈസ് പ്രസിഡന്റ് ജിപ്‌സൺ സിക്കേര എന്നിവർ പ്രസംഗിച്ചു.