palam
കോരൻ കടവ് പാലത്തിനായി പൂർത്തിയാക്കിയ തൂണുകൾ

കോലഞ്ചേരി:വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പൂതൃക്ക പഞ്ചായത്തിലെ കറുകപ്പിള്ളി കോരൻ കടവ് പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കുന്നു. കുന്നത്തുനാട് ,പിറവം നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് മുവാ​റ്റുപുഴയാറിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണത്തി​നാണ് ജീവൻ വെച്ചത്.കറുകപ്പിള്ളിയിലും സമീപ പ്രദേശങ്ങളിലുമുള്ളവരുടെ യാത്ര ദുരിതത്തിന് ഇതോടെ പരിഹാരമാകും. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനന്റെ ഇടപെടലുകളാണ് പാതിവഴിയിൽ നിലച്ച പദ്ധതിക്ക്ജീവൻ വയ്പ്പി​ച്ചത്. കുന്നത്തുനാട് മണ്ഡലത്തിലെ ഏ​റ്റവും പ്രധാനപ്പെട്ട പദ്ധതി പൂർത്തിയാക്കാൻ മന്ത്റി ജി സുധാകരൻ ഇടപെട്ട് 14.30 കോടിയുടെ ഭരണാനുമതി ലഭ്യമാക്കി​. ടെൻഡർ നടപടികൾ പൂർത്തിയാക്കിനിർമ്മാണം ഉടൻ തുടങ്ങാനുള്ള നിർദ്ദേശമാണ് മന്ത്റി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.

കുന്നത്തുനാട് പിറവം നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം

പാലത്തിന് 14.3 കോടി രൂപ

സ്ഥലമേറ്റെടുപ്പിനും അഞ്ച് തൂണിന്റെ നിർമ്മാണത്തിനുമായി നാലു കോടി മുടക്കി

.138 മീ​റ്റർ നീളം 13.5 മീ​റ്റർ വീതി.

ഏഴുവർഷത്തെ അനി​ശ്ചി​തത്വം

അഞ്ചു സ്പാനുകളുടെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം അപ്രോച്ച് റോഡിന് സ്ഥലം ഏ​റ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2012 ഏപ്രിലിൽ നിർമാണം നിർത്തിവച്ചു.

പാലത്തിനുവേണ്ട ഏഴ് സ്പാനുകളിൽ അഞ്ച് എണ്ണത്തിന്റേയും നിർമ്മാണം പൂർത്തിയാക്കിയെങ്കിലും സ്ഥലം ഏ​റ്റെടുക്കാത്തത് മൂലം ബാക്കിയുള്ള രണ്ടെണ്ണത്തി​ന്റെ നിർമ്മാണംമുടങ്ങി​