മൂവാറ്റുപുഴ: മുളവൂർ അർബൻ സഹകരണ സംഘത്തിലെ അഴിമതികൾക്കെതിരെ ഡിവൈഎഫ്ഐ മുളവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ സംഘത്തിന് മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. മുളവൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം സംഘത്തിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ എ അൻഷാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സജി ഏലിയാസ്, ബ്ലോക്ക് പ്രസിഡന്റ് അനീഷ് എം മാത്യു, ബ്ലോക്ക് ട്രഷറർ ഫെബിൻ പി മൂസ, മേഖലാ സെക്രട്ടറി പി എ ഹാരീസ് എന്നിവർ സംസാരിച്ചു . അഴിമതി നടത്തിയ സംഘം ഭരണ സമിതി പിരിച്ചു വിടുക, അഴിമതിക്കാർക്കെതിരെനിയമ നടപടി സ്വീകരിക്കുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ചാണ് ഡിവൈഎഫ്ഐ സമരം നടത്തിയത്.