കൊച്ചി: ഒക്‌ടോബറിലേക്ക് മാത്രമായി അനുവദിച്ച എറണാകുളം-രാമേശ്വരം പ്രത്യേക ട്രെയിൻ ഡിസംബർ 30 വരെ നീട്ടി. ഒക്‌ടോബറിൽ നാല് സർവീസിൽ മൂന്നെണ്ണം മാത്രം നടത്തുകയും ഒന്ന് മുടങ്ങുകയും ചെയ്ത സർവീസ് യാത്രക്കാരുടെ മികച്ച പ്രതികരണം പരിഗണിച്ചാണ് രണ്ട് മാസത്തേക്ക് കൂടി നീട്ടിയത്.ആഴ്ചയിൽ രണ്ട് സർവീസോടെ ട്രെയിൻ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്.
പാമ്പൻപാലം,രാമേശ്വരം ക്ഷേത്രം, ധനുഷ്‌കോടി,എ.പി.ജെ അബ്‌ദുൾ കലാം സ്മാരകം എന്നിവ സന്ദർശിക്കാൻ സൗകര്യപ്രദമായ സർവീസാണിത്.പഴനി,മധുര മീനാക്ഷി ക്ഷേത്രം, ഏർവാടി ദർഗ എന്നിവടങ്ങളിലേക്ക് പോകാൻ സർവീസ് സൗകര്യപ്രദമാണ്. രാമേശ്വരത്തേക്കുള്ള ട്രെയിനിന്റെ കേരളത്തിലെ സമയക്രമം. എറണാകുളം രാത്രി 7, ആലുവ 7.18,തൃശൂർ 8.07, പാലക്കാട് ജംഗ്ഷൻ 9.35, പാലക്കാട് ടൗൺ 9.58,കൊല്ളങ്കോട് 10.24
# തുടക്കയാത്ര:- എല്ലാ തിങ്കളാഴ്ചയും വൈകിട്ട് ഏഴിന് എറണാകുളത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 ന് രാമേശ്വരത്തെത്തും
#മടക്കയാത്ര:- ചൊവ്വാഴ്ച രാത്രി 8.25 ന് രാമേശ്വരത്തു നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 10.45 ന് എറണാകുളത്തെത്തും