police
വാഴക്കുളത്ത് ഫെഡറൽ ബാങ്ക് എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച സംഘത്തെ പി​ടി​കൂടി​യ എസ്.ഐ വി.വിനുവിന് മർച്ചന്റ് അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് തോമസ് വര്‍ഗീസ് താണിയ്ക്കൽ സമ്മാനി​ക്കുന്നു.


മൂവാറ്റുപുഴ: വാഴക്കുളത്ത് ഫെഡറൽ ബാങ്ക് എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച സംഘത്തെ കണ്ടെത്തുകയും അതിലൊരാളെ ആസമിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്ത വാഴക്കുളംപൊലീസ് സ്റ്റേഷനിലെ എസ് ഐ വി വിനുവിനും സംഘത്തിനും വാഴക്കുളം മർച്ചന്റ്‌സ് അസോസിയേഷന്റെ ആദരം .എ ടിഎം മോഷണക്കേസിൽ പാെലീസിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് വർഗീസ് താണിക്കൽ പറഞ്ഞു. കേസന്വേഷണം നടത്തിയ എസ് ഐ വി വിനുവിനും സംഘത്തിനും മർച്ചന്റ്‌സ് അസോസിയേഷൻ മെമന്റോ നൽകി ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് തോമസ് വർഗീസ് താണിക്കൽ, ജനറൽ സെക്രട്ടറി സിജു സെബാസ്റ്റ്യൻ, ട്രഷറർ ബേബി തോമസ്, വൈസ് പ്രസിഡന്റ് വർഗീസ് പെരിയകോട്ടിൽ, സെക്രട്ടറി ബിജു അമംതുരുത്തിൽ, ജോജൻ കളപ്പുര, ടോമി കാഞ്ഞിരം കുന്നേൽ, അജീവ് കല്ലിങ്കകുടിയിൽ, ജോൺസൺ തൊഴാല, റോജി തണൽ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.