1
വാളയാർ സംഭവത്തിലെ ഇരകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ജ്വാല തെളിക്കുന്നു

തൃക്കാക്കര: വാളയാർ സംഭവത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കാൻ കേസിൽ പുനരന്വേഷണം നടത്തുക, കേസ് അട്ടിമറിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. കളക്ടേറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജ്വാല ഐ.എം.ജി ജംഗ്ഷനിലെ ഗാന്ധി സ്ക്വയറിൽ സമാപിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് പി.എം മാഹിൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി.എം യൂസഫ്, പ്രസിഡന്റ് ഹംസ മൂലയിൽ, ഭാരവാഹികളായ അൻസാർ ഓലിമുകൾ, കെ.എച്ച് സനൂബ്,താരിഖ് ഹുസൈൻ, പി.ബി മുഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു.