കൊച്ചി: പ്രൊവിഡന്റ് ഫണ്ട്, ഇ.എസ്.ഐ, വൈദ്യസഹായം തുടങ്ങിയ ആനുകൂല്യങ്ങൾ എൽ.ഐ.സി ഏജന്റുമാർക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഐ.സി ഏജന്റ്സ് കോൺഗ്രസ് ( ഐ.എൻ.ടി.യു.സി ) സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി. സുബോധൻ, ജനറൽ സെക്രട്ടറി എൻ. സുരേഷ്‌കുമാർ എന്നിവർ എൽ.ഐ.സി ചെയർമാൻ എം.ആർ. കുമാറിന് നിവേദനം നൽകി.