കൊച്ചി: കേരള ഷോപ്പ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡ് നൽകുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. 2018-19 അദ്ധ്യയന വർഷം ബിരുദ, ബിരുദാനന്തര , പ്രൊഫഷണൽ കോഴ്സുകളിൽ 60 ശതമാനം മാർക്കിൽ കുറയാതെ വിജയികളായവരിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കാണ് അവാർഡ് നൽകുന്നത്.അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15. ഫോൺ: 0484 2341677