പെരുമ്പാവൂർ: മലയാറ്റൂർ ദിവ്യശാന്തി നികേതനം നാരായണ ഗുരുകുലത്തിലെ വാർഷിക ഗുരുപൂജ നവംബർമൂന്നി​ന് നടക്കും. രാവിലെ 9.30 ന് ഹോമം, ഉപനിഷദ് പാരായണം എന്നിവക്ക് ശേഷം ഗുരു മുനി നാരായണ പ്രസാദ് പ്രവചനം നടത്തും. 11 മണിക്ക് നടക്കുന്ന വാർഷിക സമ്മേളനത്തിൽ സ്വാമി ചാൾസ് ചൈതന്യ, കെ പി ലീലാമണി, ഡോ ആർ സുഭാഷ്, വി ജി സൗമ്യൻ മാസ്റ്റർ എന്നിവർ സംബന്ധിക്കും