പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഗുരു നിത്യ ചൈതന്യ യതി ജയന്തി ദിനാഘോഷം നവംബർരണ്ടി​ന് നടക്കും.
രാവിലെ 10 ന് പെരുമ്പാവൂർ എസ് . എൻ ഡി പി ശാഖാഹാളിൽ വച്ച് ഒക്കൽ ഗുരു ധർമ്മ പ്രചരണ സഭ ജനറൽ കൺവീനർ എം വി ജയപ്രകാശിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം റിട്ട .ജില്ല ജഡ്ജ് വി എൻ സത്യാനന്ദൻ ഉദ്ഘാടനം ചെയ്യും. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ഡോ വി സനൽ കുമാർ മുഖ്യ പ്രഭാഷണം നടത്തും.സ്വാമിനി ജ്യോതിർമയി, സ്വാമിനി വിഷ്ണു പ്രിയ, സ്വാമിനി ത്യാഗീശ്വരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. കെ പി ലീലാമണി, ബീന ദിവാകരൻ, മോഹനൻ ശ്രീഗുരു, ദാസ് മേതല, സുനിൽ എം വി, സി തമ്പാൻ, എ കെ അജിതൻ, സേതുരാജ് തുമ്പയിൽ തുടങ്ങിയവർ സംസാരിക്കും.