പെരുമ്പാവൂർ: വിശ്വാസവും സ്വത്തും സംരക്ഷിച്ച് പള്ളികളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ ചർച്ച് ആക്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കുറുപ്പംപടി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ ഭക്തജന സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത റാലിയും,വിശ്വാസ പ്രഖ്യാപനവും നവംബർ 4 ന് നടക്കും. . വികാരി ഫാ. ജോർജ് നാരകത്തുകുടി അദ്ധ്യക്ഷത വഹിച്ചു. സഭ വർക്കിംഗ് കമ്മറ്റി അംഗം എൽബി വർഗീസ് , ട്രസ്റ്റിമാരായ ബിജു എം. വർഗീസ്, എൽദോ തരകൻ, സ്‌ക്കൂൾ മാനേജർ ജിജു കോര, കോളേജ് മാനേജർ പി. എ. മാത്തായികുഞ്ഞ്, സാജു മാത്യു, പോൾ പി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.