kerala-santhosh-trophy-te

കൊച്ചി: സന്താേഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോൾ കീപ്പർ വി. മിഥുനാണ് ക്യാപ്‌ടൻ. 13 പേർ പുതുമുഖങ്ങളാണ്. നവംബർ അഞ്ചുമുതൽ പത്തുവരെ കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ. ആന്ധ്രാപ്രദേശ്. തമിഴ്നാട്, പോണ്ടിച്ചേരി, കർണാടക, തെലുങ്കാന എന്നിവയാണ് പ്രാഥമിക റൗണ്ടിലുള്ള മറ്റു ടീമുകൾ. ആന്ധ്ര, തമിഴ്നാട് എന്നിവയ്ക്കൊപ്പം എ ഗ്രൂപ്പിലാണ് കേരളം. ആറുപേർ ഗോകുലം എഫ്.സിയും മൂന്നുപേർ കേരള ബ്‌ളാസ്‌റ്റേഴ്സ് താരങ്ങളുമാണ്.

പ്രാഥമിക റൗണ്ട് കടന്നാൽ നിലവിലെ ക്യാമ്പിലുള്ള 26 അംഗങ്ങളിൽ നിന്ന് പുതിയ ടീമിനെ പ്രഖ്യാപിക്കും. രാംകോ സിമന്റ്സാണ് പ്രിൻസിപ്പൽ സ്‌പോൺസർ. രാംകോ സിമന്റ്സ് ഡി.ജി.എം മാർക്കറ്റിംഗ് ഗോപകുമാർ, കെ.എഫ്.എ ഹോണററി പ്രസിഡന്റ് കെ.എം.ഐ. മേത്തർ, പ്രസിഡന്റ് ടോം ജോസ്, ജനറൽസെക്രട്ടറി പി. അനിൽകുമാർ എന്നിവർ ടീം പ്രഖ്യാപനത്തിൽ പങ്കെടുത്തു.
സച്ചിൻ എസ്. സുരേഷ് ( ഗോൾ കീപ്പർ), അജിൻ ടോം ( റൈറ്റ് ഫുൾ ബാക്ക്), അലക്‌സ് സജി (സെൻട്രൽ ബാക്ക്), റോഷൻ വി.ജിജി ( ലെഫ്ട് വിംഗർ), ഋഷിദത്ത് ( സെന്റർ മിഡ്ഫീൽഡർ), വിഷ്‌ണു ( സ്‌ട്രൈക്കർ), എമിൽ ബെന്നി (സ്ട്രൈക്കർ), വിബിൻ തോമസ് ( സെന്റർ ബാക്ക് ), ജി. സഞ്ജു (സെന്റർ ബാക്ക്), വി.ജി. ശ്രീരാഗ് ( ലെഫ്റ്റ് ഫുൾ ബാക്ക്), ലിയോൺ അഗസ്‌റ്റ്യൻ ( റൈറ്റ് വിംഗർ), താഹിർ സമാൻ ( ലെഫ്‌ട് വിംഗർ), ജിജോ ജോസഫ് ( സെന്റർ മിഡ്ഫീൽഡ്), റിഷാദ് ( സെന്റർ മിഡ്ഫീൽഡ്), അഖിൽ ( സെന്റർ മിഡ്ഫീൽഡ്), ഷിഹാദ് നെല്ലിപ്പറമ്പൻ ( സ്‌ട്രൈക്കർ), മൗസൂഫ് നിസാൻ (സ്ട്രൈക്കർ), ജിഷ്‌ണു ബാലകൃഷ്‌ണൻ (റൈറ്റ് ഫുൾ ബാക്ക്), എം.എസ്. ജിതിൻ ( റൈറ്റ് വിംഗർ ) എന്നിവരാണ് ടീമംഗങ്ങൾ. അലക്‌സ്, മിഥുൻ എന്നിവർ മാത്രമാണ് കഴിഞ്ഞ തവണ കളിച്ചത്. ബിനോ ജോർജാണ് ഹെഡ് കോച്ച്. ടി.ജി. പുരുഷോത്തമൻ ( അസി. കോച്ച്), സജി ജോയ് ( ഗോൾ കീപ്പർ കോച്ച്), ഡോ, റെജിനോൾഡ് വർഗീസ് ( മാനേജർ) മുഹമ്മദ് ജെസീൽ ( ഫിസിയോ) എന്നിവരാണ് മറ്റ് ഒഫീഷ്യലുകൾ.