പെരുമ്പാവൂർ:സഹകരണ വാരാഘോഷത്തിന്റെ ജില്ലാ തല സ്വാഗതസംഘ രൂപീകരണ യോഗം ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ ഉദ്ഘാടനം ചെയ്തു..നവംബർ 15 ന് ഇ.എം.എസ് ടൗൺഹാളിൽ വാരാഘോഷങ്ങളുടെ ഉദ്ഘാടനം നടക്കും.ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അറുന്നൂറോളം പ്രധിനിധികൾ യോഗത്തിൽ പങ്കെടുക്കും.അസിസ്റ്റന്റ് രജിസ്ട്രാർ വി.ജി. ദിനേശ്,അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് ഡയറക്ടർ ആർ. ജ്യോതിപ്രസാദ്,കണയനൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ. സി. ഷണ്മുഖദാസ്,പി.എ.സി.എസ് അസ്സോസിയേഷൻ പ്രസിഡന്റ് പി.പി. അവറാച്ചൻ,സെക്രട്ടറി ആർ. എം. രാമചന്ദ്രൻ,അസിസ്റ്റന്റ് ഡയറക്റ്റർ സി.പി. രമ,ഒ. ദേവസി എന്നിവർ പ്രസംഗിച്ചു.