malayattoor
മുളങ്കുഴി മഹാഗണി തോട്ടം ടൂറിസ്റ്റ് കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച ടോയ് ലെറ്റ് കോംപ്ലക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസി.പി.ടി.പോൾ നിർവഹിക്കുന്നു

കാലടി: ഇല്ലിത്തോട് മുളങ്കുഴിയിലെ മഹാഗണി തോട്ടം ടൂറിസ്റ്റ് സ്റ്റേഷനിൽ പുതിയ കംഫർട്ട് സ്റ്റേഷന്റെ പണി പൂർത്തീകരിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ആധുനിക സംവിധാനത്തോട് കൂടിയ ടോയ് ലെറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ നിർവഹിച്ചു. വൈസ് പ്രസിഡൻറ് വത്സ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. മലയാറ്റൂർ ഡി.എഫ്.ഒ നരേന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. റേഞ്ച് ഓഫിസർ ബി. അശോക്‌രാജ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി.ജോർജ്, മല - നീലിശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിൻ കണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം. വർഗീസ്, എ.എ. സന്തോഷ്, സിജു ഈരാളി, വനജ സദാനന്ദൻ, എൽസി വർഗീസ്, റെന്നി ജോസ്, ഷേർളി ജോസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജീവ് ചന്ദ്രൻ, ആതിര ദീലിപ്, വന സംരക്ഷണ സമിതി പ്രസിഡന്റ് ദയാനന്ദൻ എന്നിവർ പ്രസംഗിച്ചു.