വൈപ്പിൻ: ചെറായി വിജ്ഞാനവർദ്ധിനി സഭവക ഗൗരീശ്വര ക്ഷേത്രത്തിൽ ദ്രവ്യകലശാഭിഷേകം ആലുവ അദൈത്വാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാമിയെ തന്ത്രി പറവൂർ രാകേഷ് പൂർണകുംഭം നൽകി സ്വീകരിച്ചു.
ദീപാരാധനയ്ക്കു ശേഷം രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ ആരംഭിച്ചത്. ഗുരുദേവനും ക്ഷേത്രാരാധനയും എന്ന വിഷയത്തിൽ സ്വാമി ശിവസ്വരൂപാനന്ദ പ്രഭാഷണം നടത്തി.
നവംബർ മൂന്നിന് സമാപിക്കും. ചടങ്ങുകൾക്ക് സഭാ പ്രസിഡന്റ് ഇ.കെ. ഭാഗ്യനാഥൻ, സെക്രട്ടറി എ.എ. മുരുകാനന്ദൻ, സുധീഷ്‌കുളങ്ങര, പി.വി. ഗോപി എന്നിവർ നേതൃത്വം നൽകുന്നു.
നാളെ ശിവങ്കലും പാർവതിയിങ്കലും ദ്രവ്യകലശാഭിഷേകം, വൈകിട്ട് 7ന് സ്‌കന്ദപുരാണ മാഹാത്മ്യം അഡ്വ.ടി.ആർ . രാമനാഥന്റെ പ്രഭാഷണം, 2 ന് രാവിലെ ബ്രഹ്മകലശപൂജ, വൈകിട്ട് 7 ന് പറവൂർ ജ്യോതിസിന്റെ പ്രഭാഷണം. 3 ന് രാവിലെ 7.30നും 8.30നും മദ്ധ്യേ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിൽ ബ്രഹ്മകലശാഭിഷേകം, വിശേഷാൽപൂജ എന്നിവ നടക്കും. പരികലശാഭിഷേകം, പൂജ, ശ്രീഭൂതബലി, അമൃതഭോജനം എന്നിവയോടെ ചടങ്ങുകൾ സമാപിക്കും.