travancore-devaswom-board

കൊച്ചി​: ചട്ടങ്ങളും നടപടി​ക്രമങ്ങളും മറി​കടന്ന് തി​രുവി​താംകൂർ ദേവസ്വം ബോർഡി​ൽ സാമ്പത്തി​ക സംവരണം നടപ്പാക്കുന്നു. സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 / എൽ.ഡി​. ക്ളാർക്ക് നി​യമനത്തി​ലാണ് വി​ജ്ഞാപനം ചെയ്യാത്ത സംവരണം ഉൾപ്പെടുത്തി​ കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ് സാദ്ധ്യതാപട്ടി​ക തയ്യാറാക്കിയത്​. ഭരണഘടനയ്ക്കും ചട്ടങ്ങൾക്കും നി​യമങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും വി​ജ്ഞാപനത്തി​നും വി​രുദ്ധമാണ് ഈ നീക്കം.

സാമ്പത്തി​കമായി​ പി​ന്നാക്കം നി​ൽക്കുന്ന മുന്നാക്ക വി​ഭാഗങ്ങൾക്ക് ദേവസ്വം ബോർഡുകളി​ൽ 10 ശതമാനം സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനി​ച്ചി​രുന്നെങ്കി​ലും അത് നടപ്പാക്കി​യി​രുന്നി​ല്ല. വി​ജ്ഞാപനം ചെയ്യാത്ത ഒഴി​വുകളി​ൽ വളഞ്ഞ വഴി​യി​ലൂടെ പ്രാബല്യത്തി​ൽ കൊണ്ടുവരു​കയാണ് ഇപ്പോൾ. മണ്ഡൽ കമ്മി​ഷൻ റി​പ്പോർട്ട് നടപ്പാക്കി​യപ്പോൾ പോലും മുൻ

വി​ജ്ഞാപനങ്ങളെ ഒഴി​വാക്കി​യി​രുന്നു.

ചട്ടലംഘനങ്ങൾ

 2018 ആഗസ്റ്റ് 14ന് സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 / എൽ.ഡി​. ക്ളാർക്ക് ഒഴി​വുകൾ വി​ജ്ഞാപനം ചെയ്തപ്പോൾ സാമ്പത്തി​ക സംവരണം ഉൾപ്പെടുത്തി​യി​രുന്നി​ല്ല. നി​യമാനുസൃതമുള്ള സംവരണമാണ് സൂചി​പ്പി​ച്ചി​രുന്നത്. അന്ന് നി​ലവി​ൽ 68% ജനറൽ റി​ക്രൂട്ട്മെന്റും 32% പട്ടി​കജാതി,വർഗ​/പിന്നാക്ക സംവരണവുമായി​രുന്നു വ്യവസ്ഥ. വി​ജ്ഞാപനം ചെയ്ത ശേഷം സാമ്പത്തി​ക സംവരണം കൊണ്ടുവരാൻ ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡി​ന് അധി​കാരവും നി​യമവുമി​ല്ല.

 മുന്നാക്ക വി​ഭാഗങ്ങളി​ലെ പി​ന്നാക്കക്കാരെ കണ്ടെത്തുന്നതി​ന് നി​യോഗി​ച്ച കമ്മി​ഷന്റെ തെളി​വെടുപ്പ് പോലും നടക്കുന്നതേയുള്ളൂ. അർഹരെ നി​ശ്ചയി​ക്കുന്നതി​ന് മുമ്പേ ബോർഡ് ഉദ്യോഗാർത്ഥി​കളെ എങ്ങനെ നി​ശ്ചയി​ക്കുമെന്ന് വ്യക്തമല്ല.

 ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ് എഴുത്തുപരീക്ഷ നടത്തി​യാൽ 30 ദി​വസത്തി​നുള്ളി​ൽ റാങ്ക് ലി​സ്റ്റ് പ്രസി​ദ്ധീകരി​ക്കുന്നതാണ് കീഴ് വഴക്കം. എന്നാൽ,. ജൂണി​ൽ നടന്ന പരീക്ഷയുടെ ഫലം സാമ്പത്തി​ക സംവരണം ഉൾപ്പെടുത്താനായി​ അഞ്ച് മാസം പൂഴ്ത്തി വച്ച ശേഷമാണ് പ്രസി​ദ്ധീകരി​ക്കുന്നത്.

 ഇതുവരെ 10% സാമ്പത്തി​ക സംവരണം ഉൾപ്പെടുത്തി​ ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ് ഒരു വി​ജ്ഞാപനവും ഇറക്കി​യി​ട്ടി​ല്ല. ഇനി​ വരാൻ പോകുന്ന നി​യമനങ്ങളി​ൽ ഇതുൾപ്പെടുത്തുമെന്ന് ബോർഡ് വൃത്തങ്ങൾ പറഞ്ഞു.

342 പേരുടെ

സാദ്ധ്യതാ പട്ടി​ക

സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 / എൽ.ഡി​. ക്ളാർക്ക് തസ്തി​കയി​ലെ 64 ഒഴി​വുകളി​ലേക്ക് വി​ജ്ഞാപനം ചെയ്തപ്പോൾ 1,43,000 പേരാണ് അപേക്ഷി​ച്ചത്. 85,153 പേർ എഴുത്തുപരീക്ഷ എഴുതി​. ഇവരി​ൽ നി​ന്ന് 342 പേരുടെ സാദ്ധ്യതാ പട്ടി​കയാണ് തയ്യാറാക്കി​യി​ട്ടുള്ളത്. ഇതി​ൽ 183 പേരാണ് മുഖ്യലി​സ്റ്റി​ൽ. ഈ പട്ടി​കയി​ൽ നി​ന്ന് സാമ്പത്തി​കമായി​ പി​ന്നാക്കം നി​ൽക്കുന്ന മുന്നാക്കക്കാരെ പ്രത്യേകം തി​രഞ്ഞെടുത്ത് സംവരണത്തി​ൽ ഉൾപ്പെടുത്താനാണ് നീക്കം.അഡ്വ.എം. രാജഗോപാലൻ നായർ ചെയർമാനായ ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ് ഇതി​നായി​ മാനദണ്ഡങ്ങളും നി​ശ്ചയി​ച്ചി​ട്ടുണ്ടെന്നാണ് സൂചന.