അങ്കമാലി: പാലിശേരി എസ്. എൻ.ഡി.പി ലൈബ്രറിയിൽ വയലാർ - ചെറുകാട് അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.പി വേലായുധൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. സിജി ഹരിദാസ് വയലാർ അനുസ്മരണവും ചെറുകാട് അനുസ്മരണം ബാലവേദി വൈസ് പ്രസിഡന്റ് സി. സിദ്ധാർത്ഥും നടത്തി. വയലാറിന്റെ പ്രശസ്തമായ ഗാനങ്ങൾ കെ.കെ. മുരളി ,പി.ഡി ആന്റണി, ഗംഗ മുരളി, ദേവി സ്വാന്തന അജീഷ് എന്നിവർ ആലപിച്ചു. വാർഡ് മെമ്പർ മേരി ആന്റണി, കെ.വി അജീഷ് , പി.കെ. അച്യുതൻ, എം.ജി. സുബ്രൻ, എ.വി ഷൈല എന്നിവർ സംസാരിച്ചു.