കൊച്ചി: കേന്ദ്ര വിദേശ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായായി സംഘടിപ്പിക്കുന്ന റൺ ഫോർ യൂണിറ്റി പരിപാടി രാവിലെ എട്ടിന് ഹൈക്കോടതി ജംഗ്ഷനിൽ വി. മുളീധരൻ ഫ്ളാഗ് ഓഫ് ചെയ്യും. കൂട്ടയോട്ടം രാജേന്ദ്ര മൈതാനത്തിനു സമീപം സമാപിക്കും. കായിക, സിനിമാ താരങ്ങൾ, വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുക്കും.
8.50 ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സി.ബി.എസ്.ഇ ഇന്റർ സ്കൂൾ കായിക മേളയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് കേന്ദ്രമന്ത്രി ഏകതാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സ്വച്ഛ വിദ്യാലയ, ശ്രേഷ്ഠ വിദ്യാലയ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്ന വി. മുരളീധരൻ വിദ്യാർത്ഥികളുടെ റൺ ഫോർ യൂണിറ്റി കൂട്ടയോട്ടവും ഫ്ളാഗ് ഓഫ് ചെയ്യും.
തുടർന്ന് ഉദ്യാഗമണ്ഡലിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്റ്റിക് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി (സി.ഐ.പി.ഇ.ടി), ഫാക്ട്, ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്സ് ലിമിറ്റഡ് (എച്ച്.ഐ.എൽ )‍ എന്നീ സ്ഥാപനങ്ങൾ സന്ദർശിക്കും.