അങ്കമാലി: സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ അങ്കമാലി നഗരസഭ 15-ാം വാർഡിൽ നായത്തോട് സൗത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം അറിയിക്കാതെ കോൺഗ്രസ് പരിപാടി ആക്കി മാറ്റിയ നടപടിയിൽ നഗരസഭ ചെയർപേഴ്സൺ എം.എ ഗ്രേസിയും വാർഡ് കൗൺസിലറായ ടി.വൈ. ഏല്യാസും പ്രതിഷേധിച്ചു.