അങ്കമാലി : തുറവൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടത്തിയ സാമൂഹ്യമേള പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ 20 വർഷം പിന്നിട്ടപ്പോൾ അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം ഉണ്ടാക്കുന്നതിനും കുടുംബശ്രീ പ്രവർത്തനങ്ങൾ എന്തെന്ന് അറിയിക്കുന്നതിനും വേണ്ടിയാണ് മേള സംഘടിപ്പിച്ചത്. സി.ഡി.എസ് ചെയർപേഴ്‌സൺ സിമി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.