അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തിൽ മലയാള ഭാഷാദിനാഘോഷം നാളെ (വെള്ളി) വിവിധ പരിപാടികളോടെ ആഘോഷിക്കും. വൈകിട്ട് 5.30 ന് മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ ക്വിസ് മത്സരം നടക്കും. 6 ന് നടക്കുന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്യും. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഡോ. സരേഷ് മൂക്കന്നൂർ പ്രഭാഷണം നടത്തും. ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ സമ്മാനദാനം നിർവഹിക്കും.